കാസര്‍കോട് (www.evisionnews.in): അപകട സ്ഥലത്തും മറ്റു അടിയന്തിര ഘട്ടങ്ങളിലും അന്യന്റെ ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തുന്നവരാണ് യഥാര്‍ഥ മാലാഖമാരെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അപകടം നടന്ന് റോഡില്‍ രക്തം വാര്‍ന്നു കിടക്കുമ്പോള്‍ ചുറ്റുംകൂടി നില്‍ക്കുന്നതിന് പകരം അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. അതിനു ട്രോമാ കെയര്‍ പരിശീലനം അത്യാവശ്യമാണ്. ചന്ദ്രഗിരി ലയണ്‍സ് ക്ലബ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ട്രോമാ കെയര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
എം.പി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിശീലന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. പി. ജലീല്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ചന്ദ്രഗിരി പ്രസിഡണ്ട് എം.എം നൗഷാദ് പ്രൊജക്ട് വിശദീകരിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് റീജിയണല്‍ ചെയര്‍ പേഴ്സണ്‍ കെ. സുകുമാരന്‍, ഡിസ്ട്രിക്ട് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഫാറൂഖ് കാസ്മി, ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി ട്രഷറര്‍ എം.എ സിദ്ദീഖ്, എം.പി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജര്‍ പി.എം ഷംസുദ്ദീന്‍, ആസ്റ്റര്‍ മിംസ് അസി. മാനേജര്‍ അമല്‍.എസ്, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, മഹമൂദ് ഇബ്രാഹിം എരിയാല്‍, മജീദ് ബെണ്ടിച്ചാല്‍, ആസിഫ് ടി.എം, സി.എ അഷ്റഫ് പ്രസംഗിച്ചു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്് സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും സിന്ധു നായര്‍ നന്ദിയും പറഞ്ഞു. ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോ. അഖിലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ട്രോമാ കെയര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments