മംഗളൂരു (www.evisionnews.in: കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ (21) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്‍റെ വസതി സന്ദർശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലെത്തിയ സമയത്തായിരുന്നു സംഭവം.
കടയ്ക്കു പുറത്ത് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, മുൻകരുതലിന്റെ ഭാഗമായി പനമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത്ത്കൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
Post a Comment
0 Comments