Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് വേര് സമാപന സമ്മേളനം: കാസര്‍കോട് നിന്ന് 1500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും


കാസര്‍കോട് (www.evisionnews.in): വേര് സമാപന സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് 1500 വിദ്യാര്‍ഥികള്‍ പങ്കെടുപ്പിക്കാന്‍ ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന എം.എസ്.എഫ് ലീഡേഴ്‌സ് ക്യാബിനറ്റ് തീരുമാനിച്ചു. മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഠനാവശ്യാര്‍ഥം വിദേശത്തു പോകുന്ന എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിക്ക് യാത്രയയപ്പും വേര് കാമ്പയിന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പഞ്ചായത്ത് കമ്മിറ്റികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. 

ഉപഹാര സമര്‍പ്പണം അജ്മാന്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ഷാഫി മാര്‍പ്പനടുക്ക നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍ വിഷയം അവലോകനം നടത്തി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ അസറുദ്ധീന്‍ മണിയനോടി, ജാബിര്‍ തങ്കയം, അഷ്‌റഫ് ബോവിക്കാനം, ഷഹീദ റാഷിദ് കുണിയ, അമീന്‍ പാലക്കാട്, സയ്യിദ് താഹ തങ്ങള്‍, സലാം ബെളിഞ്ചം, നവാസ് കുഞ്ചാര്‍, സഹദ് അംഗഡിമുഗര്‍, റഹീം പള്ളം, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍, സവാദ് അംഗഡിമുഗര്‍, ഷാനി നെല്ലിക്കട്ട, ജംഷീദ് ചിത്താരി, രാഹില്‍ മൗക്കോട്, ഷഹാന കുണിയ, അഷ്രീഫ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad