Type Here to Get Search Results !

Bottom Ad

മുന്‍ ഉദുമ എം.എല്‍.എ പി.രാഘവന്‍ അന്തരിച്ചു

 കാസർകോട്:മുന്‍ ഉദുമ എം.എല്‍.എയും സിപിഐമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി. രാഘവന്‍ (77) അന്തരിച്ചു.കാസർകോട്‌ ജില്ലയിലെ മുന്നാട്‌ സ്വദേശിയാണ്‌.1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു. സഹകരണ പ്രസ്ഥാനത്തിന്‌ അമൂല്യ സംഭാവന നൽകിയ മാതൃക സഹകാരിയാണ്‌. 25ലേറെ സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ തുടക്കംകുറിച്ചു. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, കാസർകോട്‌ ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യാ ജനറൽ കൗൺസിലിലും പ്രവർത്തക സമിതിയിലും അംഗമായിരുന്നു. ബേഡകം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. ഭാര്യ കമല. ഏഷ്യാനെറ്റ് ന്യൂസ് ദുബായി ലേഖകന്‍ അരുണ്‍ രാഘവന്‍,അജിത്‌കുമാർ, എന്നിവർ മക്കളാണ്‌.

Post a Comment

0 Comments

Top Post Ad

Below Post Ad