മംഗളൂരു (www.evisionnews.in): മംഗളൂരുവില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മംഗളൂരു പഞ്ചിക്കലിലാണ് സംഭവം. ഒരാളെ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി ജോണിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍പെട്ട നാലു പേരും ഇവര്‍ ടാപ്പിങ് തൊഴിലാളികളാണ്. ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്വാളിലാണ് അപകടമുണ്ടായത്. ഈ പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു.
മംഗളൂരു പഞ്ചിക്കലില്‍ ഉരുള്‍പൊട്ടല്‍; 3 മലയാളികള്‍ മരിച്ചു
11:14:00
0

Post a Comment
0 Comments