കാസര്‍കോട് (www.evisionnews.in): പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിവരുന്ന ഐ.എ.എം ബിസിനസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ 'ആദരം 2 കെ22' സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. കസാര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ജീവാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്ലസ് വണ്‍ പ്ലസ് ടു സയന്‍സ് ട്യൂഷന്‍ ലോഞ്ചിങ് കാസര്‍കോട് ഡെവലപ്‌മെന്റ് ഫോറം ജനറല്‍ സെക്രട്ടറി എന്‍എ അബൂബക്കര്‍ നിര്‍വഹിച്ചു. ഉന്നത വിജയികള്‍ക്ക് സിഐ അജിത്ത് കുമാര്‍, എന്‍എ അബൂബക്കര്‍ ഉപഹാരം സമ്മാനിച്ചു. ഐ.എ.എം കാസര്‍കോട് ബ്രാഞ്ച് ഹെഡ് നസീറ കബീര്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ മാപ്പിംഗിനെ കുറിച്ച് ജനറല്‍ മാനേജര്‍ യൂനുസ് മുഹമ്മദ് ക്ലാസെടുത്തു. ചീഫ് അഡ്മിഷന്‍ ഓഫീസര്‍ അസ്ഫിന അഷ്‌റഫ്, ഐഎഎം കാസര്‍കോട് അഡ്മിഷന്‍ ഓഫീസര്‍ എംകെ ജിഷാദ് സംസാരിച്ചു.
Post a Comment
0 Comments