Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവ് ഫോര്‍ട്ട് റോഡിലെ സി.എ അബ്ദുല്ല നിര്യാതനായി


കാസര്‍കോട് (www.evisionnews.in):  മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗം ഫോര്‍ട്ട് റോഡിലെ സി.എ അബ്ദുല്ല (അഉളച്ച- 78) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തളിപ്പറമ്പ് സ്വദേശിയായ സി.എ അബ്ദുല്ല കഴിഞ്ഞ അമ്പതു വര്‍ഷത്തോളമായി ഫോര്‍ട്ട് റോഡിലാണ് താമസം. ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഫോര്‍ട്ട്‌റോഡ് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ബീഫാത്തിമ, സുബൈദ, റഫീന, മസ്‌ന. മരുമക്കള്‍: മുഹമ്മദലി മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്ല മൊഗ്രാല്‍, ഉമ്മര്‍ മുളിയാര്‍, ബദ്‌റുദ്ധീന്‍ മേല്‍പറമ്പ്. ഖബറടക്കം ഉച്ചയ്ക്ക് ഒരുമണിക്ക് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad