കേരളം (www.evisonnews.in): ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് ആണ് ഡീആക്ടിവേറ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോണ്‍ഗ്രസ് ഉള്‍പ്പെടെ നടപടിക്കെതിരെ രംഗത്തെത്തി. നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.
Post a Comment
0 Comments