കാസര്‍കോട് (www.evisionnews.in): കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കു മരുന്നുമായി നാലു പേര്‍ അറസ്റ്റില്‍. കീഴൂരിലെ സിഎം മാഹിന്‍ ഇജാസ് (20), ദേളിയിലെ അബ്ദുല്‍ ഹനീം (21), പാക്യാരയിലെ സമീര്‍ അഹമ്മദ് (20), കളനാട്ടെ മുസമ്മില്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തി.
ഇന്നലെ വൈകിട്ട് ആറരയോടെ കാസര്‍കോട് സിഐ പി. അജിത് കുമാറിന്റെ നേതൃ ത്വത്തില്‍ കറന്തക്കാട്ട് നടന്ന വാഹന പരിശോധനയ്ക്കിടെ കുമ്പള ഭാഗത്ത് നിന്ന് വന്ന സിഫ്റ്റ് കാര്‍ പൊലീസ് കൈ കാട്ടിയിട്ടും നിര്‍ത്താതെ മധൂര്‍ ഭാഗത്തേക്കുള്ള റോഡിലൂടെ ഓടിച്ചു പോവുകയായിരുന്നു. അതിനിടെയാണ് കാര്‍ പിന്തു ടര്‍ന്ന് പിടിച്ചത്.കാറിന്റെ ഡാഷിനകത്ത് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയി ലായിരുന്നു മയക്ക്മരുന്ന് കണ്ടെത്തിയത്.തുടര്‍ന്ന് യുവാക്കളെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മംഗളൂരു ഭാഗത്ത് നിന്നാണ് എംഡിഎം.എ എത്തിച്ചതെന്ന് കരുതുന്നു. ഇവര്‍ക്ക് ഉപയോഗിക്കാനോ വില്‍പന നടത്താനോ എംഡിഎംഎ സൂക്ഷിച്ചതെന്ന് വ്യക്തമല്ല. കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ജില്ലയിലേക്ക് കഞ്ചാവ്,മയക്ക് മരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പൊലീസ് പരിശോധന ശക്തമാക്കി യിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് കിലോയോളം കഞ്ചാവുമായി രണ്ട് പേരെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച് പിടികൂടി യിരുന്നു. എസ്.ഐമാരായ കെ.വി ചന്ദ്രന്‍, ഇ. അശോകന്‍, രഞ്ജിത് കുമാര്‍, എ.എസ്.ഐ ജോസഫ്, വിജയന്‍ എന്നിവര്‍ സി.ഐക്കൊപ്പം പരിശോധനക്കുണ്ടായിരുന്നു.
Post a Comment
0 Comments