Type Here to Get Search Results !

Bottom Ad

അഷ്‌റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു: അഷ്‌റഫ് മൗവ്വല്‍ പ്രസി


കാസര്‍കോട് (www.evisionnews.in): പേരിന്റെ പേരില്‍ രൂപംകൊണ്ട ചാരിറ്റി രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അഷ്‌റഫ് കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി ജനറല്‍ ബോഡി യോഗം കോഴിക്കോട് കാലിക്കറ്റ് പാം ഹോട്ടലില്‍ നടന്നു. കേരളത്തിലും വിദേശത്ത് ജോലി ചെയ്യുന്നവരുമായി 3500ലധികം അഷ്റഫ്മാരാണ് കൂട്ടായ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളത്. ആദ്യം ജില്ലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുകയും പിന്നീട് നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.

2018ലാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ മാത്രം 515 അഷ്‌റഫ്മാരാണ് കൂട്ടായ്മയില്‍ നിലവില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളത്. കാസര്‍കോട് മൗവ്വലിലെ അഷറഫാണ് പുതിയ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. സംസ്ഥാന കമ്മിറ്റി ഒരുപാട് ചാരിറ്റി പ്രവര്‍ത്തനം കഴിഞ്ഞ കാലങ്ങളില്‍ ചെയ്തിട്ടുണ്ട്. പ്രളയഘട്ടത്തില്‍ വയനാട്, ഇടുക്കി എന്നീവിടങ്ങളില്‍ ആവശ്യമായ 18 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം, സൗജന്യ ആമ്പുലന്‍സ് സര്‍വീസ്, വീല്‍ ചെയറുകള്‍, അഥിതി മന്ദിരങ്ങളിലും സ്‌നേഹാലയത്തിലും സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടും.

പ്രമുഖരായ അഷറഫ്മാര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, വിദേശ രാജ്യങ്ങളില്‍ മരണപ്പെട്ടവരുടെ നിരവധി മൃതശരീരങ്ങള്‍ നാട്ടിലെത്തിച്ച് പ്രവാസി ഭാരത് പുരസ്‌ക്കാരം നേടിയ അഫ്‌റഫ് താമരശ്ശേരി, ഗായകനും റിയാലിറ്റി ഷോ അവതാരകനുമായ അഷ്‌റഫ് നാറാത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി അഷറഫ് മുത്തേടത്ത്, വ്യവസായ പ്രമുഖന്‍, എം.ബി.എം അഷ്‌റഫ് തുടങ്ങിയവര്‍ സംഘടനയില്‍ സജീവമാണ്. മുന്‍ പ്രസിഡന്റ് കളത്തിങ്ങല്‍ പാറ അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ സെക്രട്ടറി അഷ്‌റഫ് തയ്യില്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഗിന്നസ് ബുക്കില്‍ ഇടംനേടാനുള്ള പ്രവര്‍ത്തനത്തിലാണ് അഷറഫ്മാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad