കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം തുറന്നിട്ടിരിക്കുന്നത്. ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ചോർന്നതിലും അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദീകരിച്ചു. നടിയെ ആക്രമിച്ച കേസിൽ 102 സാക്ഷികളെയും ഒരു പ്രതിയെയും ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ പക്കൽ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്.
Post a Comment
0 Comments