മസ്കത്ത്: ന്യൂനമർദ്ദം ഇന്ത്യയിൽ രൂപപ്പെട്ടതിന്‍റെ ഫലമായി ബുധനാഴ്ച വരെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-വടക്ക് ബുറൈമി, ദാഹിറ, ദഖിലിയ, ബത്തിന, വടക്ക്-തെക്ക് ശർഖിയ, മസ്കറ്റ്, മുസന്ദം എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലും അൽഹാജർ പർവതനിരകളിലും മഴ ലഭിക്കും. ആലിപ്പഴ വർഷവും ഉണ്ടേയേക്കും. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40-80 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗത. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൃശ്യതയെ ബാധിച്ചേക്കാം. കവിഞ്ഞൊഴുകുന്ന വാദികൾ മുറിച്ച് കടക്കരുതെന്നും നിർദ്ദേശം നൽകി. ഭൂരിഭാഗം തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Post a Comment
0 Comments