വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 28 പേരെയാണ് സ്ഥലം മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐ നിജേഷ്, എഎസ്ഐ അരുൺ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കല്ലേരി സ്വദേശി സജീവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Post a Comment
0 Comments