രജിഷ വിജയൻ നായികയാകുന്ന 'കീടം' ആദ്യമായി മലയാള ടെലിവിഷനിൽ പ്രദർശനത്തിനെത്തുന്നു. ജൂലൈ 31ന് വൈകുന്നേരം 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം കാണാൻ കഴിയും. ഒരു സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് നടത്തുന്ന രാധിക ബാലന്‍റെ കഥയും സൈബർ കുറ്റകൃത്യങ്ങളിലൂടെ അവൾ അനുഭവിക്കുന്ന അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു ധനികൻ തന്‍റെ ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്താൻ രാധികയ്ക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്യുന്നു. രാധിക അതിന് വഴങ്ങുന്നില്ല. തുടർന്ന് രാധികയും അവളുടെ അച്ഛനും ഒരു കൂട്ടം ആളുകളിൽ നിന്ന് അഭിമുഖീകരിക്കുന്ന സൈബർ ആക്രമണത്തിന്‍റെ കഥയും ബുദ്ധി ഉപയോഗിച്ച് അവർ അതിനെ എങ്ങനെ നേരിടുന്നുവെന്നുമാണ് 'കീടം' പറയുന്നത്.
Post a Comment
0 Comments