Type Here to Get Search Results !

Bottom Ad

ഖത്തറിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

ദോഹ: ഖത്തറിൽ ആദ്യത്തെ കുരങ്ങ് വസൂരി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയതായും നോട്ടീസിൽ പറയുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുകയും അവരുടെ ആരോഗ്യസ്ഥിതി 21 ദിവസം നിരീക്ഷിക്കുകയും ചെയ്യും. രോഗം എളുപ്പത്തിൽ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രോഗനിർണയത്തിനായി ദേശീയ ലബോറട്ടറികൾ സ്ഥാപിക്കുന്നതിനൊപ്പം രോഗനിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തിലും മേഖലയിലും രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ അറിയിച്ചു. യാത്രക്കാർ ഉൾപ്പെടെയുള്ളവർ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. രോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും 16000 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment

0 Comments

Top Post Ad

Below Post Ad