കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചി യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എച്ച്ഒയെ സ്ഥലം മാറ്റി. സുരക്ഷാവീഴ്ച കണക്കിലെടുത്താണ് എറണാകുളം എളമക്കര എസ്എച്ച്ഒ സാബുവിനെതിരെ നടപടിയെടുത്തത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാടാനപ്പള്ളി എസ്എച്ച്ഒ സനീഷിനെ എളമക്കര എസ്എച്ച്ഒ ആയി നിയമിച്ചു. ട്രാൻസ്ഫർ ഉത്തരവിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പരാമർശമില്ല. കാക്കനാട്, കളമശ്ശേരി, ആലുവ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കരിങ്കൊടി പ്രതിഷേധം നടന്നു. കാക്കനാട്ട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നിൽ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ചാടിയതിനെ തുടർന്നാണ് കാർ നിർത്തേണ്ടി വന്നത്. കാറിൽ മുഖ്യമന്ത്രി ഇരുന്നിരുന്ന പ്രദേശത്തെ ജനൽ ചില്ലിൽ നിരന്തരം ഇടിച്ച പ്രവർത്തകനെ പൊലീസ് പിടികൂടി.
Post a Comment
0 Comments