Type Here to Get Search Results !

Bottom Ad

യുഎഇയിലെ മഴ; നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ യുഎഇ ഊർജ്ജ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകി. മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നാശനഷ്ടങ്ങളുടെയും പട്ടിക തയ്യാറാക്കും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പോലീസുമായും മുനിസിപ്പൽ അധികൃതരുമായും ഏകോപിപ്പിക്കാനും മന്ത്രിസഭ സമിതിക്ക് നിർദ്ദേശം നൽകി. ഇന്നലെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. റോഡുകളിൽ വെള്ളം കയറി.

Post a Comment

0 Comments

Top Post Ad

Below Post Ad