മണ്ണാർക്കാട്: അപകടകരമാംവിധം റോഡിൽവെച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും തടഞ്ഞ് മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. അപകടകരമായ രീതിയിൽ റീൽ ഷൂട്ട് ചെയ്യുന്നതിൽ നിന്നും റോഡിൽ ഫോട്ടോ എടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ മുൻപും തടഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് സമീപത്തെ കടയിൽ നിന്ന് കസേരയെടുത്ത് നടുറോഡിൽ ഇരുന്ന് കുട്ടികൾ റീൽസ് ഷൂട്ട് ചെയ്തതായി നാട്ടുകാർ പറയുന്നു. പലതവണയായി നിരവധി വലിയ അപകടങ്ങൾ ഉണ്ടാകുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്ത ഒരു പ്രദേശമാണിത് റീലിസിനായി റോഡിൽ കിടന്ന് പുഷ് അപ്പ് എടുക്കുകയും റോഡ് മുറിച്ചുകടക്കുന്ന തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുകയും ചെയ്തതായി നാട്ടുകാർ പരാതിപ്പെട്ടു. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോഴും കുട്ടികൾ നാട്ടുകാർക്ക് നേരെ കയർക്കുകയായിരുന്നു. ഇക്കാര്യങ്ങൾ സ്കൂളിലെ അധ്യാപകരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Post a Comment
0 Comments