തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡബിൾ ഡെക്കർ സിറ്റി ബസ് 100 ദിവസത്തെ വിജയകരമായ സർവീസ് പൂർത്തിയാക്കി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ "സിറ്റി റൈഡ്" തലസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകിയിരിക്കുകയാണ്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ആഭ്യന്തര ടൂറിസ്റ്റുകളും ഉൾപ്പെടെ നാലായിരത്തിലധികം വിനോദസഞ്ചാരികൾ ഇതുവരെ "സിറ്റി റൈഡ്" യാത്രകളിലൂടെ നഗര കാഴ്ചകൾ ആസ്വദിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ജി അനിൽകുമാർ (എക്സി. ഡയറക്ടർ - സൗത്ത് സോൺ), എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബി.ടി.സി), യാത്രക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നേരത്തെ പ്രതിമാസം 25,000 രൂപ മാത്രം നേടിയ സർവീസ് 100 ദിവസം കൊണ്ട് 8.25 ലക്ഷം രൂപ പിരിച്ചെടുത്തതായി കെ.എസ്.ആർ.ടി.സി പറഞ്ഞു.
Post a Comment
0 Comments