കാസര്‍കോട്: (www.evisionnews.in) വിദ്യാഭ്യാസം അവകാശമാണ്; ഔദാര്യമല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നാളെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. പ്ലസ് വണ്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക, എസ്.എസ്.എല്‍.സി വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പഠനാവസരം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
രാവിലെ 10ന് ഗവ. കോളേജ് പരിസരത്തു നിന്ന് മാര്‍ച്ച് ആരംഭിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ അമ്പൂഞ്ഞി തലക്ലായി, സന്ദീപ് പെരിയ, റാഷിദ് മുഹിയുദ്ധീന്‍, റാസിഖ് മഞ്ചേശ്വരം, ഇബാദ അഷ്‌റഫ്, ഷാഹ്ബാസ് കോളിയാട്ട് പങ്കെടുത്തു.
Post a Comment
0 Comments