മുംബൈ: ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സോഷ്യൽ മീഡിയയിലൂടെയാണ് അജ്ഞാതൻ വധഭീഷണി മുഴക്കിയത്. മുംബൈ സാന്താക്രൂസ് പോലീസ് വിക്കി കൗശൽ നൽകിയ പരാതിയിൽ ഐടി ആക്ട് പ്രകാരം (506 (2), 354 (ഡി), ഐപിസി 67) കേസെടുത്തു. ഇൻസ്റ്റഗ്രാം വഴി തനിക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നും തന്‍റെ ഭാര്യയ്ക്കും സമാനമായ അനുഭവം ഉണ്ടായെന്നും വിക്കി പരാതിയിൽ പറയുന്നു. മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സ്വര ഭാസ്കർ എന്നിവർക്കും അജ്ഞാതരുടെ വധഭീഷണി ലഭിച്ചിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിന് പിന്നാലെ സൽമാൻ ഖാനെതിരെ വധഭീഷണി ഉയർന്നിരുന്നു. പിതാവ് സലിം ഖാന്‍റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നത്. ഇതേതുടർന്ന് മുംബൈ പോലീസ് താരത്തിന്‍റെ സുരക്ഷ കർശനമാക്കിയിരുന്നു.
Post a Comment
0 Comments