മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായുള്ള ശ്യാം മന്‍ഗരം ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ചെമ്പൂർ പൊലീസിലാണ് സംഘടന പരാതി നൽകിയത്. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചിത്രങ്ങൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രങ്ങൾ സ്ത്രീക്കും പുരുഷനും ഒരുപോലെ അപമാനകരമാണെന്നും പരാതിയിൽ പറയുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും നിലനിൽക്കണം എന്ന കാര്യത്തിൽ സംഘടനയ്ക്ക് യാതൊരു സംശയവുമില്ല. എന്നാൽ അതിനർത്ഥം നാം നഗ്നരായി കറങ്ങി അത് സാധ്യമാക്കണം എന്നല്ല എന്ന് പരാതിയിൽ പറയുന്നു. വികാരം വ്രണപ്പെടുത്തിയതിനും സ്ത്രീകളുടെ അന്തസ്സിനെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments