Type Here to Get Search Results !

Bottom Ad

പത്താംതരം വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: യുവാവ് റിമാന്റല്‍


കാസര്‍കോട് (www.evisionnews.in): പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. ബദിയടുക്ക പിലാങ്കട്ടക്ക് സമീപം അര്‍ത്തിപള്ളം സ്വദേശിയും മുളിയാര്‍ മുലടുക്കത്ത് താമസക്കാരനുമായ മുഹമ്മദ് ഇര്‍ഷാദി (23)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി റിമാന്റ്് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇര്‍ഷാദിനെ ആദൂര്‍ സിഐ എ അനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് 30ന് എസ്.എസ്.എല്‍.സി പരീക്ഷാ തലേന്ന് വൈകിട്ട് ആറരയോടെയാണ് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുളിയാര്‍ ആലന്തടുക്കയിലെ ഷുഹൈലയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവാവ് പെണ്‍കുട്ടി യെ നിരന്തരം പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് സഹോദരന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയി രുന്നു. തുടര്‍ന്ന് എസ്പി തന്നെ കേസന്വേഷണം നേരിട്ട് ഏറ്റെടുക്കുകയും ആദൂര്‍ സിഐയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.

വിദ്യാര്‍ഥിനിയുടെ സഹപാഠികളായ രണ്ടു വിദ്യാര്‍ഥിനികളുടെയും രണ്ട് സഹോദരിമാരുടെയും രഹസ്യമൊഴി കഴിഞ്ഞ മാസം കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവ് ശേഖരിച്ച ശേഷം വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റു പ്രതികളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷുഹൈലയെ ശല്യം ചെയ്തയുവാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത് ആത്മഹത്യക്ക് പ്രേരിപ്പിച്ചതുകൊണ്ടാണെന്നും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു വെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ആരോപിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad