മലയാളത്തിന്‍റെ പ്രിയ നടി അഞ്ജലി നായർ അമ്മയായി. ജീവിതം അദ്ഭുതങ്ങൾ നിറഞ്ഞതാണെന്ന് പറഞ്ഞു കൊണ്ടാണ് താരം ഒരു പെൺകുഞ്ഞിന്‍റെ അമ്മയായി മാറിയ വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും അഞ്ജലി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് അഞ്ജലിയും അജിത് രാജുവും വിവാഹിതരായത്. ഇതുവരെ 125 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി ദൃശ്യം 2 ലെ ഒരു പോലീസ് വേഷത്തിൽ ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.
Post a Comment
0 Comments