ഫോർട്ട് കൊച്ചി : ഫോർട്ടുകൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി ആറ് പേർ അറസ്റ്റിലായി. ഫോർട്ടുകൊച്ചി പൊലീസ് വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. ആറ് യുവാക്കളിൽ നിന്ന് 20 കുപ്പി ഹാഷിഷ് ഓയിൽ, 16 എൽഎസ്ഡി സ്റ്റാമ്പുകൾ,അഞ്ച് ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. വിനോദ സഞ്ചാരികൾക്കും യുവാക്കൾക്കും വൻ തോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം ഫോർട്ട് കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചത്. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് സംഘത്തിലെ കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments