കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും മൂലം അനാഥരായ വിദ്യാർത്ഥികൾക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ പഠന സഹായം നൽകുന്നു. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനുള്ള പദ്ധതി മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. 'വിദ്യാമൃതം -2' വഴി എഞ്ചിനീയറിംഗ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സ്, ഫാർമസി ബ്രാഞ്ചുകളിൽ ഒരു ഡസനോളം കോഴ്സുകളിൽ പ്ലസ് ടു ജയിച്ച 100 വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യങ്ങൾ ഒരുക്കും. ഏറ്റെടുക്കുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കും. എഞ്ചിനീയറിംഗ്, വിവിധ പോളിടെക്നിക് കോഴ്സുകൾ, വിവിധ ആർട്സ്, കൊമേഴ്സ്,ബിരുദ, ബിരുദാനന്തരബിരുദ വിഷയങ്ങൾ ഫാർമസിയിലെ ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് സൗജന്യ പദ്ധതി. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആരംഭിക്കും. കൊവിഡിലും പ്രകൃതിദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Post a Comment
0 Comments