മലയാളസിനിമയുടെ ദേശീയനേട്ടത്തിൽ അഭിമാനിക്കുന്നു. ബിഗ് ബജറ്റ് സിനിമകളുടെ ഉച്ചഭക്ഷണത്തിന് ചെലവഴിക്കുന്ന പണം കൊണ്ട് ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് മലയാള സിനിമ തെളിയിച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയാണ് രഞ്ജിത്ത്. ദേശീയ അവാർഡ് ജൂറിക്ക് അഭിനന്ദനങ്ങൾ . എല്ലാം സുതാര്യമായിരുന്നു. കഴിവ് തിരിച്ചറിയപ്പെടുന്നു. മലയാളികൾക്കും അതിൽ അഭിമാനിക്കാം. പ്രമേയത്തിന്‍റെ വലുപ്പവും ജീവിത ബന്ധങ്ങളുടെ വിശാലതയും കൊണ്ടുളള ഒരു നേട്ടമാണിത്. സംവിധായകൻ സച്ചി ഇല്ലാത്തതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനും കോശിയുടെയും തിരക്കഥയെഴുതുമ്പോൾ സച്ചിയുടെ മനസ്സിൽ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധായകൻ, ഗായിക എന്നീ വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാരം നേടിയത്. സഹനടനായി ബിജു മേനോൻ, സംവിധായകനായി സച്ചി, മാഫിയ ശശി, സുന്ദർ, രാജശേഖർ എന്നിവർ സംഘട്ടന സംവിധായകരായും ഗായികയായി നഞ്ചിയമ്മയും തിരഞ്ഞെടുക്കപ്പെട്ടു.
Post a Comment
0 Comments