ബ്രിസ്‌ബേന്‍: ലോകസമാധാനത്തെയും, ലോക ദേശീയഗാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയായ 'സല്യൂട്ട് ദി നേഷൻസി'ന് ലോക റെക്കോർഡ്. റെക്കോർഡ് നൽകലും ആദരിക്കലും ജൂലൈ 28ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ ആഗ്നസ് ജോയിയും തെരേസ ജോയിയും ചേർന്നാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്. നിര്‍മാണവും സംവിധാനവും ആഗ്നസിന്റെയും തെരേസയുടേയും പിതാവും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ.മാത്യുവാണ്. ലോകസമാധാനം, ദേശീയഗാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്‍ററി ചിത്രമായിരിക്കും ഇത്. ഐക്യരാഷ്ട്രസഭയുടെ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷനും പീസ് കീപ്പേഴ്‌സ് ഓസ്ട്രേലിയയും എര്‍ത് ചാര്‍ട്ടര്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമായി സംയുക്തമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Post a Comment
0 Comments