Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ പണം തട്ടുന്ന സംഘം സജീവമാകുന്നു

എറണാകുളം: വൈറ്റില-പാലാരിവട്ടം ബൈപ്പാസിലും പരിസരത്തും അർദ്ധരാത്രിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പണം തട്ടുന്ന സംഘം സജീവമാകുന്നു. തിരക്ക് കുറയുമ്പോൾ അതിരാവിലെയാണ് സംഘം സജീവമാകുക. നിരവധി പേർ സംഭവത്തിന് ഇരയായെങ്കിലും ആരും പരാതി നൽകിയില്ല. പാലച്ചുവട് ഭാഗത്ത് തട്ടിപ്പിന് ഇരയായയാൾ പരാതിയുമായി സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പുലർച്ചെ മൂന്ന് മണിക്ക് വൈറ്റിലയിൽ നിന്ന് പാലാരിവട്ടത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഫോർട്ട് കൊച്ചി സ്വദേശിക്കും സമാനമായ അനുഭവം ഉണ്ടായെങ്കിലും പരാതിപ്പെടാൻ തയ്യാറായില്ല. പാലാരിവട്ടം പാലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാളെ റോഡിൽ തടഞ്ഞുനിർത്തി പണം കവർന്നു. പൊലീസിൽ പരാതി നൽകിയാൽ ഗുണ്ടാസംഘങ്ങളുടെ ലക്ഷ്യമായി മാറുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് യുവാവ് പറയുന്നു. ബൈക്കിലുണ്ടായിരുന്നയാൾ കാർ വട്ടം നിർത്തിയ ശേഷം ദേഹാസ്വാസ്ഥ്യം നടിച്ച് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് 'വൈറ്റിലയ്ക്ക് അടുത്തു വച്ചു തന്റെ വാഹനം തട്ടിയെന്നും നഷ്ടപരിഹാരം നൽകണം എന്നും ഭീഷണിപ്പെടുത്താൻ തുടങ്ങി. മറ്റ് വാഹനങ്ങൾ ഒന്നും ആ സമയം അതുവഴി വന്നിരുന്നില്ല. വെളിച്ചം കുറഞ്ഞ ഭാഗത്തായിരുന്നതിനാല്‍ മുന്നോട്ടു നീങ്ങിയാൽ ഇയാൾ എന്തു ചെയ്യുമെന്ന ഭീതിയിലായി. കാർ ഇയാളുടെ ബൈക്കിൽ ഇടിച്ചെന്നും മുറിവേറ്റതിനാൽ സംസാരിക്കണമെന്നും പറഞ്ഞു നിർബന്ധിച്ചു പുറത്തിറക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad