കാസര്‍കോട് (www.evisionnews.in): മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തി. താല്‍ക്കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയിഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്സുകളും സ്ഥാപനങ്ങളും അനുവദിക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. സി.എച്ച് മുത്തലിബ്, അമ്പൂഞ്ഞി തലക്ലായി, ഹമീദ് കക്കണ്ടം, ടി.കെ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹിയുദ്ധീന്‍, ഷാഹ്ബാസ് കോളിയാട്ട്, സന്ദീപ് പെരിയ, വാജിദ് എന്‍.എം,പി.കെ അബ്ദുല്ല, നഹാര്‍ കടവത്ത്, എന്‍.എം റിയാസ്, ഇബാദ അഷ്റഫ്, തഹാനി അബ്ദുല്‍ സലാം, റാസിഖ് മഞ്ചേശ്വരം, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, തബ്ഷീര്‍ കമ്പാര്‍ സംസാരിച്ചു.
Post a Comment
0 Comments