ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വെട്രിമാരൻ-സൂര്യ ചിത്രം 'വാടിവാസൽ' പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. സൂര്യയുടെ 2022 ലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് വാടിവാസൽ. സൂര്യയുടെ ജൻമദിനമായ ഇന്ന് ചിത്രത്തിന്‍റെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് കലൈപ്പുള്ളി എസ് തനു. സൂര്യയും സംവിധായകൻ വെട്രിമാരനും കാളയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രഖ്യാപനം. ജൻമദിനത്തിൽ സമ്മാനമായി ചിത്രത്തിൽ സൂര്യ കാളകളെ പരിശീലിപ്പിക്കുന്ന വീഡിയോ പങ്കിടുമെന്ന് നിർമ്മാതാവ് അറിയിച്ചു. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ സൂര്യ ചിത്രത്തിനായി കാളയോട്ടം പരിശീലിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദേശം ഒരു മാസത്തോളം സൂര്യ ഇതിനായി പരിശീലനം നടത്തി. ചിത്രത്തിന്‍റെ പരീക്ഷണ ഷൂട്ടിൽ 100 ജെല്ലിക്കെട്ട് കാളകൾ ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Post a Comment
0 Comments