ദേശീയം (www.evisionnews.in): ഉത്തരാഖണ്ഡില്‍ കനത്ത മഴയിലെ തുടര്‍ന്ന് പുഴയില്‍ കാറൊലിച്ചു പോയി അപകടം. 9 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് അപകടം. ധേലാ നദിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പേര്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
രാംനഗര്‍ കോട്ട്വാര്‍ റോഡില്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് അടുത്തുള്ള പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഇവര്‍ പഞ്ചാബില്‍ നിന്നെത്തിയവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
Post a Comment
0 Comments