ഓസ്കാർ ജേതാവും മലയാളി സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി ദേശീയ അവാർഡ് പ്രഖ്യാപനത്തെ അപലപിച്ച് രംത്തെത്തി. മികച്ച സിങ്ക് സൗണ്ട് റെക്കോർഡിംഗിനുള്ള പുരസ്കാരം ലഭിച്ച ചിത്രം സിങ്ക് സൗണ്ട് സിനിമയല്ലെന്നും ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂൽ പൂക്കുട്ടി ആരോപിച്ചു. കന്നഡ ചിത്രം ഡൊളളുവിനാണ് ഈ വർഷത്തെ സിങ്ക് സൗണ്ട് ഫിലിമുകൾക്ക് മാത്രം നൽകുന്ന മികച്ച ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് അവാർഡ് ലഭിച്ചത്. സൗണ്ട് റെക്കോർഡിസ്റ്റ് നിതിൻ ലൂക്കോസ് ഇക്കാര്യം സ്ഥിരീകരിച്ചതായി റസൂൽ പൂക്കുട്ടി പറഞ്ഞു.
Post a Comment
0 Comments