Type Here to Get Search Results !

Bottom Ad

വനത്തിനുള്ളില്‍ സ്‌ഫോടക വസ്തു സൂക്ഷിക്കാൻ ലൈസന്‍സ്; റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി

വനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ലൈസൻസ് നല്‍കിയത് സംബന്ധിച്ച് റവന്യൂ മന്ത്രി കെ രാജൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. വനനിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും ലംഘിച്ചാണ് വനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കാനായി ലൈസൻസ് നൽകിയത്. വനത്താൽ ചുറ്റപ്പെട്ട 15 ഏക്കർ സ്ഥലത്ത് 15000 ടൺ സ്ഫോടക വസ്തുക്കൾ സംഭരിക്കാൻ അനുമതി നൽകിയതായി വനംവകുപ്പ് ഇതുവരെ അറിഞ്ഞിട്ടില്ല. ഈ ഗോഡൗണിൽ എത്താൻ വനത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിക്കണം. മേക്കെപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പാല ഫോറസ്റ്റ് റിസർവിനുള്ളിൽ പാട്ടത്തിനെടുത്ത 15 ഏക്കർ ഭൂമിക്കാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസ് നൽകിയത്. വനത്തിലേക്കുള്ള റോഡ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല, വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ലൈസൻസ് നൽകാൻ കഴിയില്ല. എന്നാൽ, റവന്യൂ വകുപ്പ് ലൈസൻസ് നൽകിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ.

Post a Comment

0 Comments

Top Post Ad

Below Post Ad