കൊല്‍ക്കത്ത: സ്കൂൾ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ആദ്യമായി മുൻ മന്ത്രി പാർത്ഥ ചാറ്റർജി പ്രതികരിച്ചു. ഗൂഡാലോചനയുടെ ഇരയാണ് താനെന്ന് പാർത്ഥ ചാറ്റർജി പറഞ്ഞു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള പാർത്ഥ ചാറ്റർജിയെ വൈദ്യ പരിശോധനയ്ക്കായി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിലും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു. കാലം എല്ലാത്തിനും ഉത്തരം നൽകുമെന്ന് പാർഥ ചാറ്റർജി പറഞ്ഞു. അതേസമയം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലുമായി നാല് സ്ഥലങ്ങളിൽ കൂടി എൻഫോഴ്സ്മെന്‍റ് വ്യാഴാഴ്ച പരിശോധന നടത്തി. ബെല്‍ഗാരിയയിലെ ക്ലബ് ടൗണ്‍ ഹൈറ്റ്സ്, കിഷോര്‍പള്ളി, രാജര്‍ഹട്ടിലെ റോയല്‍ റെസിഡന്‍സി, നയാബാദിലെ ഈഡന്‍ റെസിഡന്‍സി എന്നിവിടങ്ങളിലാണ് രാത്രി വൈകിയും പരിശോധന നടന്നത്.
Post a Comment
0 Comments