Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് ഭരണഘടന സംരക്ഷണ സദസ്സ് നടത്തി


കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച മുന്‍ മന്ത്രി സജി ചെറിയാനെതിരെ ക്രിമിനല്‍ കേസെടുത്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പള്ളിക്കര ജംഗ്ഷനിന്‍ നടന്ന പരിപാടിയില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. കെപിസിസി നിര്‍വാഹക സമിതി അംഗം ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്് എംപിഎം ഷാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, രവീന്ദ്രന്‍ കരിച്ചരി, വി.വി കൃഷ്ണന്‍, ചന്ദ്രന്‍ തച്ചങ്ങാട്, സുന്ദരന്‍ കുറിച്ചിക്കുന്ന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബി ബിനോയ്, അഡ്വ മണികണ്ഠന്‍ നമ്പ്യാര്‍, ലത പനയാല്‍, ഗോപാലകൃഷ്ണന്‍ കരിച്ചേരി, ദിവാകരന്‍ കരിച്ചേരി, ഷറഫു മൂപ്പന്‍, മാധവ ബേക്കല്‍, ശ്രീജിത്ത് പുതിയകണ്ടം, രഘു പനയാല്‍, ശേഖരന്‍ മഠം, ശശീന്ദ്രന്‍ കളത്തിങ്കാല്‍, ബേബി നാരായണന്‍, ഒഇ ഹനീഫ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad