പൃഥ്വിരാജിന്‍റെ 'കടുവ'യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 4 മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാകും. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. ജിനു വി എബ്രഹാമാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് 'കടുവ' എന്ന മലയാള ചിത്രത്തിലാണ് അഭിനയിക്കുന്നത്. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സീമ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയ ശശി എന്നിവരാണ് സംഘട്ടനത്തിന് നേതൃത്വം നൽകുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Post a Comment
0 Comments