നിത്യാ മേനോൻ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം. ഇന്നലെ മുതൽ നിത്യ മേനോനും മലയാളത്തിലെ ഒരു പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. തന്‍റെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ വാർത്തകളും വ്യാജവാർത്തകളാണെന്ന് നിത്യ മേനൻ വ്യക്തമാക്കി. ഇത്തരം വാർത്തകൾ നൽകുമ്പോൾ എന്തുകൊണ്ടാണ് മാധ്യമങ്ങൾ സത്യം അന്വേഷിക്കാത്തതെന്ന് നിത്യ മേനോൻ ചോദിച്ചു. തെറ്റായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ദയവായി വസ്തുത ഉറപ്പാക്കി വാര്‍ത്തകള്‍ നല്‍കണമെന്നും നിത്യാ അഭ്യർത്ഥിച്ചു. ജേർണലിസം ബിരുദധാരിയായ നിത്യ മേനോൻ കെ.പി.കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ദു വി എസ് സംവിധാനം ചെയ്ത 19 (1) എ ആണ് നിത്യ മേനോന്‍റെ വരാനിരിക്കുന്ന ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post a Comment
0 Comments