Type Here to Get Search Results !

Bottom Ad

മൊത്തത്തിൽ കുഴപ്പമുള്ള ഒരാളാണ് താനെന്ന് ഷാജി കെെലാസ്

ആക്ഷൻ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ഷാജി കൈലാസ്. എപ്പോഴും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ഷാജി, തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതെന്നത്. താൻ മൊത്തത്തിൽ കുഴപ്പമുളള ഒരു വ്യക്തിയാണ് എന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ഈശ്വര വിശ്വാസിയായ ഒരു കമ്യൂണിസ്റ്റാണ് ഞാൻ. കോളേജ് കാലം മുതൽ പാർട്ടിയിൽ സജീവമായ ഞാൻ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. എന്‍റെ പ്രിയപ്പെട്ട ദൈവം ശിവനാണ്. അർദ്ധനാരീശ്വരനായ അദ്ദേഹം, പുരുഷനും സ്ത്രീക്കും ഒരേ പ്രാധാന്യം നൽകുന്നു, "അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ശിവൻ തന്‍റെ പ്രിയപ്പെട്ട ദൈവമായത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു. ആളുകൾ എന്ത് പറഞ്ഞാലും വിമർശനം ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. വിമർശിച്ചോട്ടെ, പക്ഷേ സംസ്കാരത്തെ തള്ളിക്കളയരുത്. നിലവിളക്കും വാഴയിലയും എല്ലാം നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. അവയ്ക്ക് ജാതിയില്ല, മതമില്ല. അദ്ദേഹം പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad