കൊല്ലം: കൊല്ലത്ത് ഇടത് ടീച്ചേഴ്സ് അസോസിയേഷൻ സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തു. കെ.എസ്.ടി.എ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനും ധർണയ്ക്കും അധ്യാപകരെ കൊണ്ടുപോകാൻ സ്കൂൾ ബസുകൾ ഉപയോഗിച്ചു. സർക്കാർ സ്കൂളുകളുടേത് ഉൾപ്പെടെയുള്ള ബസുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തു. മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടം ലംഘിച്ചാണ് കെ.സ്.ടി.എ സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തത്. ശനിയാഴ്ച രാവിലെ കെ.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അധ്യാപകരിൽ ഭൂരിഭാഗവും സ്കൂൾ ബസുകളിലാണ് എത്തിയത്. 11 സ്കൂൾ ബസുകളാണ് ഇതിനായി ഉപയോഗിച്ചത്. സംഘടനയുടെ പതാകയും ബാനറുകളുമായാണ് ബസുകൾ യാത്ര നടത്തിയത്. സ്കൂൾ ബസുകളുടെ ഉപയോഗത്തിന് മോട്ടോർ വാഹന വകുപ്പ് പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ മാത്രമേ സ്കൂൾ ബസുകൾ ഉപയോഗിക്കാൻ കഴിയൂ. അധ്യാപക അസോസിയേഷനുകൾക്കോ മറ്റ് സ്വകാര്യ പരിപാടികൾക്കോ ബസുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് നിയമങ്ങൾ ഒരുപോലെയാണ്. അധ്യാപക സംഘടനയുടെ ഭാഗത്തുനിന്ന് ഇത് പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് നിയമലംഘനമുണ്ടായത്.
Post a Comment
0 Comments