യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എഴുത്തുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനം, പട്ടികജാതി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഗണിച്ചാകും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
Post a Comment
0 Comments