പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കാപ്പ'യിൽ അപർണ ബാലമുരളി നായിക. നേരത്തെ മഞ്ജു വാര്യർ ചെയ്യാനിരുന്ന റോളിലാണ് അപർണ എത്തുന്നത്. അജിത്ത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലായതിനാലാണ് മഞ്ജു വാര്യർ സിനിമയിൽ നിന്ന് പിൻമാറിയത്. സൂരറൈ പോട്ർ എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അപർണയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കപ്പയിലെ വേഷം. 'കടുവ'യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കാപ്പ'. പൃഥ്വിരാജ്, ആസിഫ് അലി എന്നിവരാണ് കാപ്പയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ സഹകരണത്തോടെ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രാദേശിക ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കഥ. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. കലാസംവിധായകൻ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്. കോട്ട മധു എന്ന ഗുണ്ടാ നേതാവിനെയാണ് വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
Post a Comment
0 Comments