കേരളം (www.evisionnews.in): കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ എട്ടാംക്ലാസിലെ രണ്ടു പെണ്‍കുട്ടികള്‍ രണ്ടു ദിവസമായി വരുന്നില്ല. രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ടു പേരും ഈ രണ്ടു ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന മറുപടിയാണ് അധ്യാപകര്‍ക്ക് ലഭിച്ചത്. ക്ലാസില്‍ വരാതെ കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നെന്ന ആശങ്കയില്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കുട്ടികളെ കൈയോടെ പൊക്കി. കോഴിക്കോട്ടെ തന്നെ മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് ഇരുവരും പോയത്.
ക്ലാസ് കട്ട് ചെയ്ത് ബീച്ചിലും പാര്‍ക്കിലും സിനിമയ്ക്കുമൊക്കെ പോവുന്ന കുട്ടികളുടെ കഥകള്‍ നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇവിടെ എട്ടാം ക്ലാസുകാരികള്‍ പോയത് കോഴിക്കോട്ടെ തന്നെ മറ്റൊരു സ്‌കൂളിലെ ക്ലാസിലേക്കാണ്. അതിന് പിന്നിലെ കഥ ഇങ്ങനെ. രണ്ടു പേരില്‍ ഒരാള്‍ നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് ഇവര്‍ രണ്ടുദിവസമായി പോയിക്കൊണ്ടിരിക്കുന്നത്. വീടുമാറിയപ്പോള്‍ ഒരു കുട്ടിക്ക് സ്‌കൂളും മാറേണ്ടി വരികയായിരുന്നു. സ്‌കൂള്‍ മാറാന്‍ താത്പര്യം ഇല്ലെന്ന് പലതവണ രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ ഒരുകണക്കിനും സമ്മതിച്ചില്ല. കുട്ടിക്ക് ആണ്‍ സുഹൃത്തിനെ പിരിയാനും താല്‍പര്യമുണ്ടായിരുന്നില്ല.
Post a Comment
0 Comments