Type Here to Get Search Results !

Bottom Ad

ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: ഹിജ്റ വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ച് ജൂലൈ 31നു ഒമാനിൽ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ദുൽ ഹജ്ജിന്‍റെ അറബി മാസം പൂർത്തിയാകുന്നതോടെ ഹിജ്റ വർ ഷം 1443 അവസാനിക്കുകയും ഹിജ്റ വർഷം 1444 മുഹറത്തിന്‍റെ ആദ്യ ദിവസം ആരംഭിക്കുകയും ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad