Type Here to Get Search Results !

Bottom Ad

ലോകകപ്പ് ലോഗോ കൈകൊണ്ട് വരച്ചു; എയര്‍ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ഖത്തര്‍: ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് പെയിന്‍റ് ചെയ്ത ബോയിംഗ് 777 വിമാനം ഫാൻബറോ ഇന്‍റർനാഷണൽ എയർ ഷോയിൽ പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായ ക്യു-സ്യൂട്ട് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഖത്തർ എയർവേയ്സിന്‍റെ ബോയിംഗ് 777 വിമാനത്തിലുള്ളത്. ലോകകപ്പ് നിറങ്ങളും ലോഗോയും വിമാനത്തിൽ പെയിന്‍റ് ചെയ്തിട്ടുണ്ട്. ലോകകപ്പിന്‍റെ ലോഗോ പൂർണ്ണമായും വിമാനത്തിൽ വരച്ചിട്ടുണ്ട്.  2020 നവംബറിൽ ഫിഫയുമായി ഖത്തർ എയർവേയ്സ് ലോകകപ്പ് പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതിന്‍റെ ആഘോഷാർത്ഥമാണ് വിമാനത്തിൽ ലോഗോ കൈകൊണ്ട് വരച്ചതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad