പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി. വിഡിയോ കോളില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ദ്രൗപദി മുര്‍മു കഴിഞ്ഞാൽ ഇന്ത്യ ഇപ്പൊൾ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്നും അദ്ദേഹം പറഞ്ഞു. ഗായികയെ വീട്ടിൽ വന്ന് താമസിക്കാൻ അദ്ദേഹം ക്ഷണിച്ചു. സംവിധായകൻ സച്ചി വന്ന് തന്നോട് നേരിട്ട് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും സിനിമയിൽ നിന്ന് ആദ്യമായി വീഡിയോ കോൾ ചെയ്യുന്നത് സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ ഇതിന് മറുപടിയായി പറഞ്ഞു. മൊബൈൽ റേഞ്ചിൽ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ, ബിഎസ്‌എന്‍എല്ലിനെ അറിയിച്ച് പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയാണ് അദ്ദേഹം കോള്‍ അവസാനിപ്പിച്ചത്.
Post a Comment
0 Comments