കേരളം (www.evisionnews.in): വര്‍ഗീയതയെ ഫലപ്രദാമായി ചെറുക്കുന്നതിന് വേണ്ടി ഹിന്ദുത്വത്തെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങി സിപിഐഎം. എന്താണ് ഹിന്ദുത്വം, ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി എങ്ങനെയാണ്്, ഹിന്ദുത്വത്തെ ആര്‍എസ്എസ് എങ്ങനെയാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യങ്ങള്‍ പാര്‍ട്ടിയുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ എന്താണ് ആര്‍എസ്എസ് എന്നും അതിന്റെ പ്രയോഗ രീതിയും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
Post a Comment
0 Comments