നടി നയന്താരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിൻമാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിഘ്നേഷ് ശിവൻ തന്‍റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാലാണ് നെറ്റ്ഫ്ലിക്സ് പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന്‍റെ എല്ലാ ചെലവുകളും നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. ഈ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് ദമ്പതികൾക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ടുണ്ട്. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് വിവാഹത്തിന്‍റെ അവകാശം നൽകിയത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്നാണ് വിഘ്നേഷിൻ്റെ അഭിപ്രായം. തുടർന്ന് അദ്ദേഹം ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനീകാന്ത്, സൂര്യ. ജ്യോതികയെപ്പോലുള്ള സെലിബ്രിറ്റികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Post a Comment
0 Comments