വൈക്കം: കോട്ടയം ജില്ലയിലെ വൈക്കത്ത് സിനിമാ സെറ്റിനാ നേരെ കഞ്ചാവ് മാഫിയ ആക്രമണം നടത്തി. സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്‍റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കഞ്ചാവ് സംഘം ആക്രമിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് മിഥുൻജിത്തിന്‍റെ തലയ്ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുൻ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്‍റെ സെറ്റിലാണ് സംഭവം. അക്രമികളെ കുറിച്ച് ഒരു വിവരവുമില്ല. കുഞ്ചാക്കോയെ കൂടാതെ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Post a Comment
0 Comments