Type Here to Get Search Results !

Bottom Ad

തീവ്രവാദസംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; മൂന്നാറിൽ പോലീസുകാരെ സ്ഥലംമാറ്റി

മൂന്നാര്‍: മൂന്നാർ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസുകാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പി.വി.അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കും മാറ്റി. പി വി അലിയാർ ഇപ്പോൾ മുല്ലപ്പെരിയാർ സ്റ്റേഷനിലാണ്. മെയ് 15ന് സ്റ്റേഷന്‍റെ കമ്പ്യൂട്ടറിൽ നിന്ന് രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് പൊലീസ് ചോർത്തിയതായി ആരോപണമുയർന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നാർ ഡിവൈഎസ്പി കെ.ആർ മനോജിനെ ജില്ലാ പൊലീസ് മേധാവി ചുമതല ഏൽപ്പിച്ചു. മൂന്ന് പൊലീസുകാരുടെയും മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു. വിവിധ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം.

Post a Comment

0 Comments

Top Post Ad

Below Post Ad